Quantcast

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പെൺകുട്ടി അധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-06 17:17:17.0

Published:

6 Sept 2023 9:39 PM IST

Thiruvananthapuram,POCSO case; one arrested in Thiruvananthapuram,തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ,പോക്സോ കേസ്,അറസ്റ്റ്
X

തിരുവനന്തപുരം: കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പുതുശ്ശേരിമുക്ക് സ്വദേശി സതീശനാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചെന്ന പെൺകുട്ടി അധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് കല്ലമ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് നടപടികൾ പൂർത്തിയാക്കി.

TAGS :

Next Story