മുഖ്യമന്ത്രിയുടെ സുരക്ഷക്ക് കച്ചവട വിലക്ക്; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണമെന്ന് പൊലീസ്
ആലപ്പുഴ സൗത്ത് പൊലീസാണ് കട ഉടമകൾക്ക് നോട്ടീസ് നൽകിയത്.

ആലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കച്ചടവ വിലക്കുമായി പൊലീസ്. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണമെന്നാണ് പൊലീസ് നിർദേശം. ആലപ്പുഴ സൗത്ത് പൊലീസാണ് കട ഉടമകൾക്ക് നോട്ടീസ് നൽകിയത്.
കെപിഎംഎസ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി നാളെ ആലപ്പുഴയിൽ എത്തുന്നത്. നാളെ കടകൾ പൂർണമായും അടച്ചിടാനാണ് പൊലീസ് നിർദേശം. മുഖ്യമന്ത്രി എത്തുന്നതിനാൽ വൻ ആൾക്കൂട്ടം ഉണ്ടാവുമെന്ന് അതുകൊണ്ട് പൊതുസുരക്ഷക്കായി കട അടച്ചിടണമെന്നും ആണ് കട ഉടമകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
Next Story
Adjust Story Font
16

