Quantcast

അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതി; കൊട്ടാരക്കരയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എഴുകോൺ പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    6 April 2026 9:11 AM IST

അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതി;  കൊട്ടാരക്കരയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
X

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസടുത്തത്.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എഴുകോൺ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

അതിനിടെ, പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി. യുഡിഎഫ് ആരോപണം നിഷേധിച്ചു കൊണ്ടാണ് കമ്മീഷന് വിശദീകരണം നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം പരാതിയും വിശദീകരണവും പരിശോധിക്കുമെന്ന് വരണാധികാരി അറിയിച്ചു.


TAGS :

Next Story