Quantcast

നവകേരള സദസ് ബസിന് ഷൂ എറിഞ്ഞ സംഭവം: മാധ്യമപ്രവർത്തകയ്‌ക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ്‌

കേസ് വിശദമായി പരിശോധിക്കേണ്ടതാണെന്ന് മന്ത്രി കെ.രാജൻ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2023-12-23 07:50:39.0

Published:

23 Dec 2023 5:18 AM GMT

നവകേരള സദസ് ബസിന് ഷൂ എറിഞ്ഞ സംഭവം: മാധ്യമപ്രവർത്തകയ്‌ക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ്‌
X

തിരുവനന്തപുരം: എറണാകുളത്ത് നവകേരള ബസ്സിന് നേരെ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ പ്രതിയാക്കിയ നടപടിക്കെതിരെ വ്യാപക വിമർശനം. മാധ്യമ പ്രവർത്തക വിനീതക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസിന്റെ വാദം. കേസെടുത്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

ഈ മാസം പത്തിന് പെരുമ്പാവൂരിലെ നവകേരള സദസ്സിന് ശേഷം കോതമംഗലത്തേക്ക് പുറപ്പെട്ട ബസ്സിനു നേരെയാണ് കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നുപോകുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന 24 ന്യൂസിലെ മാധ്യമപ്രവർത്തക വി.ജി വിനീത ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

സമരക്കാരും വിനീതയും നിരന്തരം ബന്ധപ്പെട്ടിരുന്നതിന് തെളിവുണ്ടെന്നാണ് പൊലീസ് വാദം. പ്രതിഷേധ സ്ഥലം നിശ്ചയിച്ചതില്‍ വിനീതക്ക് പങ്കാളിത്തമുണ്ടെന്നും ഇതിന് തെളിവായി വാട്സ്ആപ് ചാറ്റുകളുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം അറസ്റ്റിലേക്ക് പോയാല്‍ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്ന് ന്യായീകരിച്ച മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ വിമർശിച്ചു. അതേസമയം സമരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ പ്രതിയാക്കിയ നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. മോദി സർക്കാരിന്‍റെ അതേനിലപാട് സ്വീകരിക്കുന്ന പിണറായി വിജയന്‍, മാധ്യമങ്ങളെ ശരിയാക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി കുറ്റപ്പെടുത്തി.

watch video report


TAGS :

Next Story