Quantcast

ഡിസി ബുക്ക്സിനെതിരായ ഇ. പി ജയരാജൻ്റെ പരാതി; പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

കോട്ടയം എസ്പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം

MediaOne Logo

Web Desk

  • Published:

    15 Nov 2024 11:12 AM IST

ഡിസി ബുക്ക്സിനെതിരായ ഇ. പി ജയരാജൻ്റെ പരാതി; പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി
X

കോട്ടയം: പുസ്തക വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്ക്സിനെതിരായ ഇ. പി ജയരാജൻ്റെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കോട്ടയം എസ്പി ഷാഹുൽ ഹമീദിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം. ഇ. പി ജയരാജൻ്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.

ഡിസി ബുക്ക്സ് അധികൃതരോട് വിവരങ്ങൾ അന്വേഷിക്കും. വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന, ബൗധിക സ്വത്തവകാശ ലംഘനം എന്നീ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.

വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ. പി ജയരാജൻ ഇന്ന് വിശദീകരണം നൽകും. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഇ. പി.ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്.




TAGS :

Next Story