Quantcast

കോട്ടയത്ത് പൊലീസുകാരന് കുത്തേറ്റു; ആക്രമിച്ചത് മോഷണക്കേസ് പ്രതി

പരിക്കേറ്റ സുനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    16 March 2025 6:14 PM IST

Police Officer Stabbed by Theft Case Accused in Kottayam
X

കോട്ടയം: കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. നിരവധി കേസുകളിലെ പ്രതി അരുൺ ഗോപിയാണ് ആക്രമിച്ചത്. പരിക്കേറ്റ സുനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മോഷ്ടാവായ അരുൺ ​ഗോപി എസ്എച്ച് മൗണ്ട് ഭാ​ഗത്തുണ്ടെന്നറിഞ്ഞ് പിടികൂടാൻ എത്തിയതായിരുന്നു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ. അരുൺ ബാബുവിനെ പിടികൂടുന്നതിനിടെ ഇയാൾ കത്തി കൊണ്ട് പൊലീസുകാരന്റെ തലയിൽ കുത്തുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സനു ഗോപി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായും നിരീക്ഷണത്തിൽ തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. വീട്ടമ്മയെ കെട്ടിയിട്ട് ഉപദ്രവിച്ച കേസുകളിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ് അരുൺ ​ഗോപി.

പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. മോഷണക്കേസിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും.


TAGS :

Next Story