Quantcast

എ.എ റഹീം എംപിയുടെ വ്യാജ ഫോട്ടോ നിർമിച്ചു; കേസെടുത്ത് പൊലീസ്

പുതുപ്പാടി വെസ്റ്റ് കൈതപൊയിൽ സ്വദേശി അബ്ദുൽ നാസറിനെതിരെയാണ് കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-08-30 12:18:28.0

Published:

30 Aug 2025 4:49 PM IST

എ.എ റഹീം എംപിയുടെ വ്യാജ ഫോട്ടോ നിർമിച്ചു; കേസെടുത്ത് പൊലീസ്
X

DYFI ദേശീയ പ്രസിഡന്റും രാജ്യസഭ എം.പി യുമായ എ.എ റഹീമും യുവതിയും നിൽക്കുന്ന ഫോട്ടോ വ്യാജമായി നിർമിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു..രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച റിനി ആന്‍ ജോർജിനൊപ്പം റഹീം നില്‍ക്കുന്ന ഫോട്ടോയാണ് വ്യാജമായി നിർമിച്ചത്. പുതുപ്പാടി വെസ്റ്റ് കൈതപൊയിൽ സ്വദേശി അബ്ദുൽ നാസറിനെതിരെ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത് . ലൈവ് പുതുപ്പാടി എന്ന വാട്ട്സ് അപ് ഗ്രൂപ്പില്‍ ഈ പടം പോസ്റ്റ് ചെയ്ത് മോശം കമന്റും ഇട്ടുവെന്ന പരാതിയിലാണ് നടപടി.. DYFI താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.മഹറൂഫാണ് പരാതി നല്കിയത്.

TAGS :

Next Story