രാഹുലിന് നേരെ ചീമുട്ടയേറ്; അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ്
ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ്

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ്. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ്.
രാഹുലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർ ചീമുട്ടയെറിഞ്ഞു. വൈദ്യ പരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതിഷേധമുണ്ടായിരുന്നു. ആശുപത്രി ഗേറ്റിൽ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
അതിനിടെ, മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജാമ്യ ഹർജി 16ന് പരിഗണിക്കും. 15ന് വൈകിട്ട് പ്രതിയെ തിരികെ എത്തിക്കണമെന്നും കോടതി. ഡിജിറ്റൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പാലക്കാട് നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്ത്ണ്ടതായുണ്ട്. പാലക്കാട് ഉൾപ്പടെ തെളിവെടുപ്പ് നടത്തണം എന്ന് വാദം.
മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചതിന്റെ പ്രതികാര നടപടി എന്ന് രാഹുലിൻ്റെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരി മൊഴി നൽകിയത് വീഡിയോ കോൺഫറൻസ് വഴിയാണ്. മൊഴി എടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല. അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിയെ ബോധ്യപ്പെടുത്താനായില്ല. എംഎൽഎയെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാൻ ആണ് ശ്രമം.
ഭരണഘടനാവകാശ ലംഘനമുണ്ടായി.ഗ്രൌണ്ട് ഓഫ് അറസ്റ്റ് പ്രതിയെ അറിയിച്ചില്ല. അറസ്റ്റ് ചെയ്തപ്പോൾ രണ്ട് സാക്ഷികളുടെ സാന്നിധ്യമുണ്ടാകണമെന്ന ചട്ടം പാലിച്ചില്ല. രാഷ്ട്രീയപ്രേരീതമായ കേസ് എന്നും പ്രതിഭാസം. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് നിയമ വിരുദ്ധമാകുമ്പോൾ കസ്റ്റഡിയുടെ ചോദ്യമെ വരുന്നില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ. പ്രതി അറസ്റ്റ് നോട്ടിസിൽ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
Adjust Story Font
16

