Quantcast

കോഴിക്കോട് പിഎഫ്‌ഐ ഓഫീസുകൾ സീൽ ചെയ്തു

നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-09-30 03:58:29.0

Published:

30 Sept 2022 9:24 AM IST

കോഴിക്കോട് പിഎഫ്‌ഐ ഓഫീസുകൾ സീൽ ചെയ്തു
X

വടകര: കോഴിക്കോട് വടകരയിലും നാദാപുരത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൊലീസ് സീൽ ചെയ്തു. വടകരയിൽ പിഎഫ്‌ഐ ഓഫീസായി പ്രവർത്തിക്കുന്ന വടകര സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ഓഫീസാണ് സീൽ വെച്ചത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ഓഫീസും സീൽ ചെയ്തു. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി.

നാദാപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസാണ് സീൽ ചെയ്തത്. തണ്ണീർപന്തലിലെ കരുണ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലും പൊലീസ് നോട്ടീസ് പതിച്ചിട്ടുണ്ട്.

വടകരയിൽ പിഎഫ്‌ഐ ഓഫീസായി പ്രവർത്തിക്കുന്ന വടകര സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ഓഫീസാണ് സീൽ ചെയ്യാനായി നടപടികൾ പൂർത്തിയായത്

മീഞ്ചന്തയിലെ പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ പൊലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്. ഈ ഓഫീസ് ഇന്ന് പൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

TAGS :

Next Story