ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശദമായി പരിശോധിക്കാന്‍ പൊലീസ്
പണമിടപാട് നടത്തിയ സജീറിനെ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം

കൊച്ചി:നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഇതുസംബന്ധിച്ച തുടർനടപടികളിലേക്ക് ഉടൻ കടക്കാനാണ് പൊലീസ് നീക്കം. തിങ്കളാഴ്ച ഹാജരാകാൻ ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
പൊലീസ് മുൻകൂട്ടി ശേഖരിച്ച തെളിവുകളും ഷൈനിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും പരിശോധിച്ചായിരിക്കും തിങ്കളാഴ്ച കൂടുതൽ ചോദ്യംചെയ്യൽ. ഷൈൻ ടോം ചാക്കോ പണമിടപാട് നടത്തിയ സജീറിനെ കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണത്തിലേക്ക് കൂടി പൊലീസ് നേരത്തെ കടന്നിട്ടുണ്ട്. എറണാകുളം നഗരത്തിലെ രാസലഹരിയുടെ വിവിധ കണ്ണികളെ കൂടി ലക്ഷ്യമിട്ടാണ് പൊലീസിൻ്റെ നീക്കം.
അതിനിടെ, 'സൂത്രവാക്യം' സിനിമയുടെ സെറ്റിൽ ദുരനുഭവം ഉണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ അണിയറ പ്രവർത്തകർ നിഷേധിച്ച് രംഗത്തെത്തി. ഇത്തരമൊരു വിഷയം ഉണ്ടായിട്ടില്ലെന്ന് സംവിധായകനും നിർമാതാവും കൊച്ചിയിൽ പ്രതികരിച്ചു. 21ന് കൊച്ചിയിൽ ചേരുന്ന ഐസിസി യോഗത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
Adjust Story Font
16

