Quantcast

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് അതിക്രമം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

15 ദിവസത്തിനകം റിപ്പോർട്ട് നല്‍കാന്‍ ഡി.ജി.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2021-08-03 12:02:34.0

Published:

3 Aug 2021 12:01 PM GMT

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് അതിക്രമം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
X

കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കാന്‍ കമ്മീഷന്‍, ഡി.ജി.പിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിന്‍റെ വാര്‍ത്തകള്‍ സഹിതമാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കെയില്‍ കമ്മീഷന് പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി. പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

TAGS :

Next Story