Quantcast

കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

കോഴിക്കോട് കാക്കൂർ സ്റ്റേഷനിലെ സിപിഒ ശാമിൽ റഹ്മാനാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 May 2026 10:19 AM IST

കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ
X

കണ്ണൂർ: കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ. കോഴിക്കോട് കാക്കൂർ സ്റ്റേഷനിലെ സിപിഒ ശാമിൽ റഹ്മാൻ ആണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയതായിരുന്നു.

കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ രാവിലെ റോഡരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ബൈക്ക് അപകടത്തിൽ പെട്ടായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story