Quantcast

തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

വീടിനുള്ളിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് ബിജുവിനെ നാട്ടുകാർ മർദിച്ചത്

MediaOne Logo

Web Desk

  • Published:

    16 Jun 2023 6:33 AM GMT

തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡിലിട്ട് തല്ലിച്ചതച്ചു,latest malayalam news,policeman was beaten up in Thiruvananthapuram,kerala police,
X

തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ പൊലീസുകാരനെ നടുറോഡിൽ മർദിച്ചു. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആര്‍. ബിജുവിനാണ് മർദനമേറ്റത്. വീടിനുള്ളിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് ബിജുവിനെ നാട്ടുകാർ മർദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ആര്‍. ബിജു രാവിലെ ബേക്കറി ജങ്ഷനിലെ വീട്ടിനകത്തേക്ക് കയറുകയായിരുന്നെന്ന് മ്യൂസിയം പൊലീസ് പറയുന്നു. ഈ വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇവരാണ് ബിജുവിനെ റോഡില്‍ വലിച്ചഴിച്ചും മറ്റും ക്രൂരമായി മർദിച്ചത്. ബിജുവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അതിക്രമിച്ച കയറിയതിന് ബിജുവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിജുവിനെ മർദിച്ചതിന് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബിജു കൃത്യമായി ജോലിക്ക് ഹാജരാകാറില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിടുകയാണെന്നും പൊലീസ് പറയുന്നു.

TAGS :

Next Story