Quantcast

ആർ.എസ്.എസ്സിന് ആളെ കൂട്ടിക്കൊടുക്കുന്ന സംഘടനയാണ് പോപുലർ ഫ്രണ്ട്: വി. വസീഫ്

15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫണ്ടിന്റെ 93 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതായി എൻഐഎ

MediaOne Logo

Web Desk

  • Published:

    22 Sept 2022 7:54 PM IST

ആർ.എസ്.എസ്സിന് ആളെ കൂട്ടിക്കൊടുക്കുന്ന സംഘടനയാണ് പോപുലർ ഫ്രണ്ട്: വി. വസീഫ്
X

ആർ.എസ്.എസ്സിന് ആളെ കൂട്ടിക്കൊടുക്കുന്ന സംഘടനയാണ് പോപുലർ ഫ്രണ്ടെന്നും ആർ.എസ്.എസ്സും അവരും ഒരോ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഡിവൈഎഫ്‌ഐ നേതാവ് വി. വസീഫ്. രാജ്യത്തെ ഭരണകൂടത്തെ ഉപയോഗപ്പെടുത്തി വർഗീയത സൃഷ്ടിക്കുന്നവരാണ് ആർ.എസ്.എസ്സെന്നും അദ്ദേഹം മീഡിയവൺ ഫസ്റ്റ് ടിബേറ്റിൽ വ്യക്തമാക്കി. ഗുജറാത്തിൽ കൊലപാതകവും കൂട്ട ബലാത്സംഗവും നടത്തിയ ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വെറുതെ വിട്ടപ്പോൾ സി.പി.എം നേതാവ് സുഭാഷിണി അലിയും ഡൽഹി വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോൾ ബൃന്ദാ കാരാട്ടുമാണ് കോടതിയിലൂടെ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫണ്ടിന്റെ 93 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതായി എൻഐഎ അറിയിച്ചു. 45 പേരെ അറസ്റ്റ് ചെയ്തതായും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായും അവർ വ്യക്തമാക്കി. കേരളത്തിൽ രണ്ട് കേസുകളിൽ 19 പേരെ അറസ്റ്റ് ചെയ്തതായും പറഞ്ഞു.

Popular Front is an organization that Helps RSS: V. Vaseef

TAGS :

Next Story