Quantcast

'പണച്ചാക്കുകളുടെ നോട്ട് വാങ്ങി സീറ്റ് വിൽക്കുന്ന നേതാക്കൾ കോൺഗ്രസിന് ആപത്ത്' ; കോൺഗ്രസ് നേതൃത്വത്തിനെതിരെ അടിമാലിയിൽ 'സേവ് കോൺഗ്രസി'ന്റെ പേരിൽ പോസ്റ്റർ

ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ സീറ്റ് പേയ്മെന്റ് സീറ്റ് ആക്കി മറ്റൊരാൾക്ക് വിറ്റു എന്നാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2025-11-20 03:36:51.0

Published:

20 Nov 2025 9:05 AM IST

പണച്ചാക്കുകളുടെ നോട്ട് വാങ്ങി സീറ്റ് വിൽക്കുന്ന നേതാക്കൾ കോൺഗ്രസിന് ആപത്ത് ; കോൺഗ്രസ് നേതൃത്വത്തിനെതിരെ അടിമാലിയിൽ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ
X

ഇടുക്കി: അടിമാലിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ.സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രചരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ സീറ്റ് പേയ്മെന്റ് സീറ്റ് ആക്കി മറ്റൊരാൾക്ക് വിറ്റു എന്നാണ് ആരോപണം.

ജില്ല പഞ്ചായത്തിലെ 12 ഡിവിഷനുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. നിലവിൽ ഏഴു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ മാത്രമാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ബാക്കി സീറ്റുകളിലേക്കുള്ള തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് അടിമാലിയിൽ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജില്ല നേതൃത്വം പണം വാങ്ങി അടിമാലി സീറ്റിലേക്ക് സ്ഥാനാർഥിയെ തീരുമാനിച്ചു എന്നാണ് ആക്ഷേപം.

മുൻ ദേവസ്വം ബോർഡ് അംഗം അനിൽ തറനിലത്തെ അടിമാലി ഡിവിഷനിലേക്ക് പരിഗണിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അടിമാലിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'ബിഡിജെഎസിന് വേണ്ടാത്ത നിലത്തെ കോൺഗ്രസ് ചുമക്കുന്നതെന്തിന് ' എന്നും പോസ്റ്ററിലുണ്ട്.

TAGS :

Next Story