Quantcast

തുർക്കി, സിറിയ ദുരിതബാധിതർക്ക് വേണ്ടി പ്രാർഥിക്കുക, കൈത്താങ്ങാവുക: ജമാഅത്തെ ഇസ്‌ലാമി

ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നു കേരള അമീർ

MediaOne Logo

Web Desk

  • Updated:

    2023-02-09 15:27:07.0

Published:

9 Feb 2023 8:56 PM IST

Mi Abdul Azeez
X

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് 

കോഴിക്കോട്: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കാൻ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു. ലോകത്തെവിടെയാണെങ്കിലും ദുരിതം സ്വന്തം വേദനകളായി അനുഭവിക്കുന്നതാണ് മനുഷ്യസ്‌നേഹം. പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെ മറികടക്കാനും അനിവാര്യമായ ദുരിതാശ്വാസവും പുനർനിർമാണവും നടത്താനും ഒരു രാഷ്ട്രത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

TAGS :

Next Story