Quantcast

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും

രാവിലെ 11:30 ന് കൊച്ചിയിലെത്തുന്ന മോദി മൂന്ന് പരിപാടികളില്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    11 March 2026 7:02 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും
X

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11:30 ന് കൊച്ചിയിലെത്തുന്ന മോദി മൂന്ന് പരിപാടികളില്‍ പങ്കെടുക്കും.

എറണാകുളം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. കൊച്ചി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ത്യന്‍ റെയില്‍വേയുടേത് അടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. സ്റ്റേഡിയം കവാടത്തില്‍ നിന്നും റോഡ് ഷോയില്‍ പങ്കെടുത്താകും പ്രധാനമന്ത്രി വേദിയിലെത്തുക.

തുടര്‍ന്ന് കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രകടനപത്രികയും മോദി പുറത്തിറക്കിയേക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കൊച്ചി നഗരം. എസ്പിജി സുരക്ഷയുടെ ഭാഗമായി ട്രയല്‍ റണ്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. 800ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ ഗതാഗത ക്രമീകരണത്തിനും ക്രമസമാധാനത്തിനുമായി വിന്യസിച്ചിരിക്കുന്നത്.

TAGS :

Next Story