റോഡ് ഷോ മാത്രം; കേരളത്തിന് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി മടങ്ങി
തിരുവനന്തപുരം നഗരസഭയുടെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട് എന്നായിരുന്നു പ്രചാരണം

- Updated:
2026-01-23 10:35:25.0

തിരുവനന്തപുരം: കേരളത്തിന് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി കേരളത്തിന് വൻകിട പദ്ധതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും ഒന്നുമുണ്ടായില്ല. തിരുവനന്തപുരം നഗരസഭയുടെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട് എന്നായിരുന്നു പ്രചാരണം.
ഗുജറാത്തിൽ ഭരണം പിടിച്ചപോലെ കേരളത്തിലും ഭരണം പിടിക്കുമെന്ന അവകാശവാദം മാത്രമാണ് മോദിയിൽ നിന്ന് ഉണ്ടായത്. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി വിജയിച്ചാണ് ഗുജറാത്തിന്റെ മാറ്റം ബിജെപി തുടങ്ങിയത്. ഗുജറാത്തിൽ ബിജെപി ഭരണം പിടിച്ചു. കേരളത്തിലും അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്നാണെന്ന് മോദി പറഞ്ഞു. ത്രിപുരയിൽ 30 വർഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങൾ മാറി ചിന്തിച്ചു. ഇന്ന് അവിടെ സിപിഎമ്മിനെ പേരിന് പോലും കാണാനില്ല. ബംഗാളിൽ 35-40 വർഷം ഇടതുപക്ഷം ഭരിച്ചു. ഇന്നവിടെ മത്സരിക്കാൻ പോലും സിപിഎമ്മിന് ആളില്ല. കേരളം രക്ഷപ്പെടാനെങ്കിലും ഇടത്- വലത് കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.
Adjust Story Font
16
