Quantcast

ജയിൽ വാർഡനെ ആക്രമിച്ച് കൊലക്കേസ് പ്രതി; കഴുത്തിൽ കുത്തിപ്പിടിച്ച് മർദനം

ജയിലിൽ നിന്ന് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു ആക്രമണം

MediaOne Logo

banuisahak

  • Published:

    29 Dec 2023 12:55 PM IST

prisoner attack
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയിൽ വാർഡനെ ആക്രമിച്ച് തടവുകാരൻ. ജയിലിൽ നിന്ന് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. ജയിൽ വാർഡൻ രജനീഷ് ജോസഫിന്റെ നെഞ്ചിലും കഴുത്തിലുമാണ് മർദ്ദനമേറ്റത്.

കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തൃശൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് എത്തിച്ചത്. തുടർന്ന് ശാരീരിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഇവിടെ എത്തിയത്തിനു പിന്നാലെ ആംബുലൻസിന്റെ ജനൽ തുറന്നു വഴിയേ പോയവരെയെല്ലാം ഇയാൾ അസഭ്യം പറഞ്ഞു. കൂടെയുണ്ടായിരുന്ന ജയിൽ വാർഡൻ രജനീഷ് ഇടപെട്ടതോടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. വാർഡന്റെ കഴുത്തിന് കുത്തിപ്പിടിച്ച പ്രതി ഷർട്ട് വലിച്ചുകീറുകയും നെഞ്ചിലും വയറ്റിലും ചവിട്ടുകയും ചെയ്തു.

തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പ്രതിക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

TAGS :

Next Story