Quantcast

കോഴിക്കോട് -വടകര -തലശേരി റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസ് സമരം

അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം

MediaOne Logo

Web Desk

  • Published:

    20 Sept 2022 7:14 AM IST

കോഴിക്കോട് -വടകര -തലശേരി റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസ് സമരം
X

കോഴിക്കോട് -വടകര -തലശേരി റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം. കോഴിക്കോട് അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വടകരയിൽ നിന്ന് തലശേരിയിലേക്കുള്ള യാത്രക്കിടെ ഹോൺമുഴക്കി ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടായിരുന്നു. ബസ് തലശേരിയിൽ നിന്നും തിരിച്ചുവരുമ്പോഴാണ് ആക്രമണമുണ്ടായത്. ബസിൽ നിന്ന് വലിച്ചിറക്കി ജീവനക്കാരെ തൊഴിലാളികൾ മർദിക്കുകയായിരുന്നു.

Private bus strike on Kozhikode Vadakara-Thalassery route from today

TAGS :

Next Story