Quantcast

ത്രേസ്യാമ്മയുടെ ആ​ഗ്രഹം സാധിച്ച് പ്രിയങ്ക; ബത്തേരിയിലെ വീട്ടിൽ അപ്രതീക്ഷിത സന്ദ​ർശനം

തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി UDF സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി

MediaOne Logo

Web Desk

  • Updated:

    2024-10-23 03:50:07.0

Published:

22 Oct 2024 10:53 PM IST

ത്രേസ്യാമ്മയുടെ ആ​ഗ്രഹം സാധിച്ച് പ്രിയങ്ക; ബത്തേരിയിലെ വീട്ടിൽ അപ്രതീക്ഷിത സന്ദ​ർശനം
X

വയനാട്: തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി UDF സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. സോണിയ ഗാന്ധിയും റോബ‌ർട്ട് വാദ്രയും പ്രിയങ്കക്കൊപ്പം ബത്തേരിയിലെത്തി. നാളെ റോഡ് ഷോയ്ക്ക് ശേഷം നാമനിർദേശ പത്രിക സമർപ്പിക്കും.

അതേസമയം, ബത്തേരിയിലെ വീട്ടിൽ അപ്രതീക്ഷിതമായി പ്രിയങ്ക എത്തി. ബത്തേരി സ്വദേശി ത്രേസ്യാമ്മയുടെ വീട്ടിലാണ് പ്രിയങ്ക സന്ദർശനം നടത്തിയത്. വഴിയിലുടനീളം പ്രിയങ്കയ്ക്ക് അഭിവാദ്യമർപ്പിക്കാൻ വൻ ജനാവലിയുണ്ടായിരുന്നു. ത്രേസ്യാമ്മയുടെ കുടുംബവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കരികിൽ അപ്രതീക്ഷിതമായി പ്രിയങ്കയുടെ വണ്ടി നിർത്തി. അമ്മക്ക് പ്രിയങ്കാ ​ഗാന്ധിയെ കാണണമെന്ന് ആ​ഗ്രഹം മകൻ അറിയിച്ചു. തുടർന്ന് പ്രിയങ്ക സന്ദർശനം നടത്തുകയായിരുന്നു. മധുരപലഹാരങ്ങൾ നൽകിയാണ് കുടുംബം പ്രിയങ്കയെ സ്വീകരിച്ചത്.

മൈസൂരുവിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് റോഡുമാർ​ഗമാണ് പ്രിയങ്കാ ​ഗാന്ധിയും സോണിയാ ​ഗാന്ധിയും വന്നത്. സോണിയാ ​ഗാന്ധിയുടെ വാഹനമാണ് സുൽത്താൻ ബത്തേരിയിലെ ഹോട്ടലിൽ ആദ്യമെത്തിയത്. തുടർന്ന് 20 മിനിറ്റ് വൈകിയാണ് പ്രിയങ്കയുടെ വാഹനമിവിടെയെത്തിയത്. ഈ സമയത്താണ് പ്രിയങ്ക വീട്ടിൽ സന്ദർശനം നടത്തിയത്.

TAGS :

Next Story