Quantcast

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തൃശൂർ ക്രൈംബ്രാഞ്ച് സി.ഐക്കെതിരെ കേസ്

എം.സി പ്രമോദ് കുറ്റിപ്പുറം സിഐ ആയിരുന്ന കാലത്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

MediaOne Logo

Web Desk

  • Updated:

    2023-07-27 09:30:32.0

Published:

27 July 2023 2:39 PM IST

Case against  Crime Branch CI,promised marriage and molested; Case against Thrissur Crime Branch CI,latest malayalam news,വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തൃശൂർ ക്രൈംബ്രാഞ്ച് സി.ഐക്കെതിരെ  കേസ്
X

തൃശൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ തൃശൂർ ക്രൈംബ്രാഞ്ച് സി.ഐ എം.സി പ്രമോദിനെതിരെ കേസ്. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിലാണ് നടപടി.

വിവാഹ വാഗ്ദാനം നൽകി കുറ്റിപ്പുറത്തും കോഴിക്കോട്ടും വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രമോദ് കുറ്റിപ്പുറം സിഐ ആയിരുന്ന കാലത്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. കേസിന്റെ അന്വേഷണ റിപ്പോർട്ട് നാളെ കൈമാറും.

TAGS :

Next Story