Quantcast

പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: കുട്ടിയെ തിരിച്ചറിഞ്ഞു

റാലിയിലെ മുദ്രാവാക്യങ്ങൾ മതസ്പർധ ഉണ്ടാക്കുന്നതിന് വേണ്ടി മനഃപ്പൂർവ്വം വിളിച്ചതെന്നാണ് പൊലീസിന്റെ നിഗമനം

MediaOne Logo

Web Desk

  • Published:

    26 May 2022 7:51 AM GMT

പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: കുട്ടിയെ തിരിച്ചറിഞ്ഞു
X

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശിയായ കുട്ടിയാണ് പ്രകോപന മുദ്രാവാക്യം വിളിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം ലഭിച്ചിരുന്നെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

മതവികാരം ആളിക്കത്തിക്കുകയാരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. മുദ്രാവാക്യം വിളിച്ച കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. റാലിയിലെ മുദ്രാവാക്യങ്ങൾ മതസ്പർധ ഉണ്ടാക്കുന്നതിന് വേണ്ടി മനഃപ്പൂർവ്വം വിളിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ബാബരി മസ്ജിദ്, ഗ്യാൻവാപി മസ്ജിദ് , ഗുജറാത്ത് കലാപം എന്നിവ മുദ്രാവാക്യത്തിൽ ഉൾപ്പെടുത്തിയത് സംഘർഷം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. മുദ്രാവാക്യത്തിലൂടെ മുസ്ലിം വിഭാഗത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസിന്റെ കണ്ടെത്തലുകൾ.

TAGS :

Next Story