Quantcast

ആസൂത്രണ ബോര്‍ഡ് പരീക്ഷ: വിവരങ്ങൾ നൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

വിവരാവകാശ കമ്മീഷന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2026-08-11 07:20:21

Published:

11 Aug 2026 9:50 AM IST

ആസൂത്രണ ബോര്‍ഡ് പരീക്ഷ: വിവരങ്ങൾ നൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
X

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയിലെ ഉന്നത റാങ്ക് വാങ്ങിയ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ. വിവരാവകാശ കമ്മീഷന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പിഎസ്‌സിയുടെ ഹരജിയിലാണ് നടപടി.

റാങ്ക് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നല്‍കണമെന്നാണ് മൂന്നാം റാങ്കുകാരന്റെ ആവശ്യം. എന്നാല്‍ മറ്റ് ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളാണെന്നാണ് പിഎസ്‌സി ഉയര്‍ത്തുന്ന വാദം.

വിവരാവകാശ നിയമം അനുസരിച്ച് വ്യക്തിഗത വിവരങ്ങള്‍ക്ക് സംരക്ഷണമുണ്ട്. ഒന്നേകാല്‍ കോടിയിലധികം ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് നടപടികള്‍ പിഎസ് സി കൈകാര്യം ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നത് പ്രായോഗികമല്ല. ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് അനുവദിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകള്‍ക്ക് വഴിയൊരുങ്ങുമെന്നുമാണ് പിഎസ് സിയുടെ വാദം.

TAGS :

Next Story