Quantcast

പി.ടി.സെവനെ അരിമണി ഭാഗത്ത് കണ്ടെത്തി; ഉടന്‍ മയക്കുവെടി വെക്കും

ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 72 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-21 05:42:57.0

Published:

21 Jan 2023 8:42 AM IST

PT7
X

പാലക്കാട്: പാലക്കാട് ധോണിയിൽ ഭീതിപരത്തിയ പി.ടി.സെവൻ കാട്ടാനയെ അരിമണി ഭാഗത്ത് കണ്ടെത്തി. അനുകൂല സാഹചര്യം ലഭിച്ചാൽ ഇന്ന് തന്നെ വെടിവെക്കാനാണ് ദൗത്യസംഘത്തിന്‍റെ നീക്കം. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 72 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. വയനാട്ടിൽ നിന്നെത്തിച്ച കുങ്കിയാനകളെയും ദൌത്യത്തിനായി കൊണ്ടുപോയി.

ധോണിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവൻ ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതില്‍ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ആനയെ മയക്കു വെടിവക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നു വരികയാണ്.


TAGS :

Next Story