'അനിവാര്യമായ മലപ്പുറം ജില്ലാ വിഭജനം'; മലയോര ജില്ലാ രൂപീകരണ യാത്രയുമായി പി.വി അൻവർ
'വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക' എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര ജില്ലാ വിഭജന യാത്രയുമായി പി.വി അൻവർ. 'വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക' എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറത്തിന്റെ പിന്നാക്കാവസ്ഥയും ജില്ലയോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി വിശദമായ ബുക്ക്‌ലെറ്റ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയിട്ടുണ്ട്.
മഞ്ചേരി മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ, റെയിൽവേ അവഗണന, കടലോരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ, കാലത്തിനൊപ്പം ഓടിയെത്താത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, അവസാനിക്കാത്ത പ്ലസ് വൺ സീറ്റ് പ്രതിസന്ധി, പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ഫയലുകൾ, ഭരണകൂടങ്ങളുടെ അവഗണന നേരിടുന്ന മലയോര ഗ്രാമങ്ങൾ, കെഎസ്ആർടിസിയിലെ അസൗകര്യങ്ങൾ തുടങ്ങിയവയാണ് ബുക്ക്‌ലെറ്റിൽ വിശദീകരിക്കുന്നത്.
Next Story
Adjust Story Font
16

