Quantcast

പി.വി അൻവര്‍ വ്യക്തി അധിക്ഷേപം നടത്തുന്നു; പി.എ മുഹമ്മദ് റിയാസ്

മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കി. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 April 2026 1:54 PM IST

പി.വി അൻവര്‍ വ്യക്തി അധിക്ഷേപം നടത്തുന്നു; പി.എ മുഹമ്മദ് റിയാസ്
X

കോഴിക്കോട്: പി.വി അൻവര്‍ തനിക്കെതിരെ തുടര്‍ച്ചയായി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് പി.എ മുഹമ്മദ് റിയാസ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആരേയും താന്‍ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് എന്നാൽ പണാധിപത്യമല്ല എന്നും റിയാസ് കൂട്ടിച്ചേർത്തു. പണത്തിന് മീതെ ബേപ്പൂർ പറക്കും. സർവകാല റെക്കോർഡായ 80,000 മുകളിൽ വോട്ട് തനിക്ക് ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കി. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ജനങ്ങൾ ആവശ്യപ്പെട്ട വികസനം സാധ്യമാക്കി. റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. വ്യക്തി പരമായ ശത്രുത ആരോടും ഇല്ല. രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടുന്നത്. രാഹുൽ ഗാന്ധിയുടെ പിതൃത്വം ചോദ്യം ചെയ്തിട്ടില്ല. പാണക്കാട് തങ്ങളെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. വ്യക്തി അധിക്ഷേപമല്ല, വികസനവും രാഷ്ട്രീയവും ആണ് ചർച്ച ചെയ്യുന്നതെന്നും റിയാസ് പറഞ്ഞു.



TAGS :

Next Story