Quantcast

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അൻവർ

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം എന്നായിരുന്നു അൻവർ പാലക്കാട്ട് പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    23 April 2024 7:56 AM GMT

PV Anwar said that he stands by the insulting remarks against Rahul Gandhi
X

മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അൻവർ എം.എൽ.എ. നിലപാടിൽ മാറ്റമില്ല, ഇത് ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണ്. നെഹ്‌റു കുടുംബത്തിൽപ്പെട്ട ഒരാൾ ഒരിക്കലും പറയാത്ത വാക്കുകളാണ് രാഹുൽ പറഞ്ഞത്. അദ്ദേഹത്തെ നെഹ്‌റു കുടുംബവുമായി ചേർത്തുപറയാൻ ഒരു അർഹതയുമില്ലെന്നും അൻവർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം എന്നായിരുന്നു അൻവർ പാലക്കാട്ട് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് ചേർന്നതല്ല. നെഹ്‌റു കുടുംബത്തിൽപ്പെട്ട ആൾ പറയാൻ പാടില്ലാത്തതാണ് രാഹുൽ പറഞ്ഞതെന്നും അൻവർ ആരോപിച്ചിരുന്നു.

അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഓരോന്ന് പറയുമ്പോൾ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധിയും ഓർക്കണം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തിരിച്ചുകിട്ടാൻ പാടില്ലാത്ത വ്യക്തിയൊന്നുമല്ല രാഹുലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story