യുഡിഎഫ് പ്രവേശനം; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പിവി അൻവർ
യുഡിഎഫിലേക്ക് പ്രവേശനം കാത്തിരിക്കുന്ന അൻവറിന് മുന്നിൽ കോൺഗ്രസ് വാതിൽ അടച്ചതിന് പിന്നാലെയാണ് നീക്കം

മലപ്പുറം: ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പിവി അൻവർ. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടാണ് അൻവർ ലീഗ് നേതാക്കളെ കാണുന്നത്. നാളെ വൈകീട്ട് മലപ്പുറത്ത് കൂടിക്കാഴ്ച നടക്കും. യുഡിഎഫിലേക്ക് പ്രവേശനം കാത്തിരിക്കുന്ന അൻവറിന് മുന്നിൽ കോൺഗ്രസ് വാതിൽ അടച്ചതിന് പിന്നാലെയാണ് നീക്കം.
പി.വി. അൻവറിന് യുഡിഎഫിൽ സഹയാത്രികൻ ആയി തുടരാം. തൃണമൂൽ കോൺഗ്രസിന് മുന്നണിയിൽ പ്രവേശനമില്ല. തൃണമൂൽ എന്ന നിലയിൽ മുന്നണിയിൽ എടുക്കാൻ ആവില്ലെന്ന് ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇന്ന് യുഡിഎഫും പി.വി അൻവറും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായിരുന്നു. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്. പിന്നാലെയാണ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക പ്രതികരണം നൽകിയത്.
Next Story
Adjust Story Font
16

