'ഇങ്ങനെയൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾക്കൊപ്പം നിന്നത്'; ജലീലിന് പിന്തുണയുമായി പിവി അൻവർ

ഒരു വീട്ടമ്മയ്ക്ക് വീടു നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് അൻവറിന്റെ ഐക്യദാർഢ്യം.

MediaOne Logo

abs

  • Updated:

    2021-04-13 11:05:30.0

Published:

13 April 2021 11:05 AM GMT

ഇങ്ങനെയൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾക്കൊപ്പം നിന്നത്; ജലീലിന് പിന്തുണയുമായി പിവി അൻവർ
X

രാജിവച്ച ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. ഒരു വീട്ടമ്മയ്ക്ക് വീടു നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് അൻവറിന്റെ ഐക്യദാർഢ്യം.

'ഇങ്ങനെയൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾ നിലമ്പൂരുകാർക്കൊപ്പം നിന്നത്. കെ.ടി ജലീലിന് ഒപ്പം' - എന്ന് അൻവർ കുറിച്ചു. ബന്ധുനിയമന വിവാദത്തിലാണ് ജലീൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രാജിവച്ചത്.

TAGS :

Next Story