'ശാസ്ത്രീയ തെളിവുകളില്ലാതെ വേടനെതിരെ കുറ്റം ചുമത്തിയത് ശരിയല്ല'; വനംവകുപ്പിനെതിരെ പി.വി ശ്രീനിജൻ എംഎൽഎ
'അടിച്ചമർത്തപ്പെട്ടവന്റെ വികാരം വരികളിലൂടെ അഗ്‌നിയായി ജ്വലിപ്പിക്കുന്നവൻ' എന്ന വേടന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൊച്ചി: റാപ്പർ വേടനെതിരെ പുലിപ്പല്ല് ധരിച്ചു എന്ന കുറ്റം ചുമത്തിയതിൽ വിമർശനവുമായി പി.വി ശ്രീനിജൻ എംഎൽഎ. ആ ചെറുപ്പക്കാരൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണം. എന്നാൽ ശാസ്ത്രീയ തെളിവുകളില്ലാതെ പുലിപ്പല്ല് ധരിച്ചു എന്ന കുറ്റം ചുമത്തി വേടനെതിരെ വനംവകുപ്പ് എടുത്ത നടപടി ശരിയല്ലെന്നും ശ്രീനിജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'അടിച്ചമർത്തപ്പെട്ടവന്റെ വികാരം വരികളിലൂടെ അഗ്‌നിയായി ജ്വലിപ്പിക്കുന്നവൻ' - വേടൻ
ഇത്രയേറെ സ്വാധീനിച്ച വരികൾ ഈ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല...ആ ചെറുപ്പക്കാരൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണം....ശാസ്ത്രീയ തെളിവുകളില്ലാതെ പുലിപ്പല്ല് ധരിച്ചു എന്നകുറ്റം ചുമത്തി വേടനെതിരെ വനം വകുപ്പ് എടുത്ത നടപടി ശരിയല്ല.
Next Story
Adjust Story Font
16

