'ബ്ലാക്ക് മെയിൽ ചെയ്ത് യുഡിഎഫിന്റെ ഭാഗമാകാമെന്ന് അൻവർ കരുതേണ്ട'; വി.എം സുധീരന്‍
'സ്ഥാനാർഥിക്ക് എതിരെയുള്ള പരാമർശത്തിൽ പി.വി അൻവർ മാപ്പ് പറയണം'

കൊല്ലം: യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെയുള്ള പരാമർശത്തിൽ പി.വി അൻവർ മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ബ്ലാക്ക് മെയിൽ ചെയ്ത് യുഡിഎഫിന്റെ ഭാഗം ആകാമെന്ന് അൻവർ കരുതേണ്ടെന്നും സുധീരൻ പറഞ്ഞു.
'നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ആര്യാടൻ ഷൗക്കത്ത് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ്.അര്യാടനെതിരെ വ്യക്തിപരമായ പരാമർശം അൻവർ നടത്തിയതിന് ന്യായീകരണമില്ല. യുഡിഎഫിനോട് സഹകരിക്കാൻ ആഗ്രഹിക്കുന്ന അൻവർ ഈ നിലപാടാണോ സ്വീകരിക്കേണ്ടത്? അൻവർ തിരുത്തി, നിർവ്യാജം ക്ഷമാപണം നടത്തണം..'അദ്ദേഹം പറഞ്ഞു.
' മാറി നിന്ന് യുഡിഎഫിനെയും സ്ഥാനാർഥിയെയും വിമർശിക്കുകയല്ല വേണ്ടത്.ബ്ലാക്ക് മെയിന്‍ ചെയ്ത് യുഡിഎഫിൻ്റെ ഭാഗമാകാമെന്ന് കരുതേണ്ട.തെറ്റു തിരുത്തി മുന്നോട്ട് വരട്ടെ.തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടാണ്.കോൺഗ്രസിനകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് സിപിഎം മനപ്പായസം ഉണ്ണേണ്ട...'സുധീരന്‍ പറഞ്ഞു.
Adjust Story Font
16

