വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർന്നു, പിന്നിൽ അധ്യാപകരെന്ന് ആരോപണം; പരാതി നൽകി കണ്ണൂർ സർവകലാശാല
ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർന്നു. പിന്നിൽ അധ്യാപകരെന്നാണ് ആരോപണം. കണ്ണൂർ സർവകലാശാല പൊലീസിൽ പരാതി നൽകി. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.
കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. കോളജ് അധികൃതരുടെ വീഴ്ചയാണിതെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി.
മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രിൽ രണ്ടിന് നടന്ന അവസാന പരീക്ഷയിൽ സർവകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
Next Story
Adjust Story Font
16

