Quantcast

കണ്ണൂര്‍ വി.സി നിയമനം; കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ആര്‍ ബിന്ദു

'വിധി വിസിക്ക് തുടരാനുള്ള അനുവാദം നൽകുന്നതാണ്'

MediaOne Logo

Web Desk

  • Updated:

    2021-12-15 13:03:12.0

Published:

15 Dec 2021 11:42 AM GMT

കണ്ണൂര്‍ വി.സി നിയമനം; കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ആര്‍ ബിന്ദു
X

കണ്ണൂര്‍ വി സിയുടെ നിയമനം റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ടുള്ള കോടതി വിധി ആശാവഹമെന്ന് മന്ത്രി ആര്‍ ബിന്ദു. തുടര്‍ നിയമനം തേടി ഗവര്‍ണര്‍ക്ക് കത്തയച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. വിസി നിയമനത്തിൽ അപാകതയില്ലെന്ന് കോടതി പറഞ്ഞതോടെ നിയമനത്തിൽ പ്രശ്നങ്ങളില്ലെന്ന് മനസിലായി.വിധി വിസിക്ക് തുടരാനുള്ള അനുവാദം നൽകുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് ചോദ്യം ചെയ്ത് സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹരജി നൽകിയിരുന്നത്.

കഴിഞ്ഞ നവംബർ 24 ന് കാലാവധി കഴിഞ്ഞതോടെ വിസിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനർ നിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചല്ല നിയമനം നടത്തിയിരിക്കുന്നതെന്നായിരുന്നു ഹരജിയിലെ വാദം. എന്നാൽ ഹരജി ഫയലിൽ സ്വീകരിക്കാതെ തന്നെ കോടതി തള്ളി. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾ നടത്താറുണ്ടന്നും മന്ത്രി കത്തെഴുതിയതിൽ അപാകതയില്ലന്നും വി.സി പ്രതികരിച്ചു.

TAGS :

Next Story