Quantcast

'മന്ത്രി ആർ. ബിന്ദു രാജി വെക്കണം'; കെ.എസ്.യു പ്രതിഷേധ മാർച്ച്‌ നടത്തി

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

MediaOne Logo

Web Desk

  • Published:

    30 Nov 2023 8:29 PM IST

മന്ത്രി ആർ. ബിന്ദു രാജി വെക്കണം; കെ.എസ്.യു  പ്രതിഷേധ മാർച്ച്‌ നടത്തി
X

കൊച്ചി: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെ എസ് യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി.

കണയന്നൂർ താലുക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ പങ്കെടുത്തു. താലൂക്ക് ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.


TAGS :

Next Story