പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വണ്ണുകാരെ ആക്രമിച്ചു; ആലങ്കോട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി
ഏഴ് പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ആലങ്കോട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് ടു വിദ്യാർഥികളാണ് പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ചത്. അക്രമത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഏഴ് പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മർദനമേറ്റ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകി.
ആറ്റിങ്ങൽ ആലങ്കോട് ഗവ. വിഎച്ച്എസ് ലാണ് കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥികളും പ്ലസ് വണ്ണിന് പുതുതായി എത്തിയ വിദ്യാർഥികളും തമ്മിൽ സംഘർഷം ഉണ്ടായത്. സീനിയർ വിദ്യാർഥികൾ, പ്ലസ് വൺ വിദ്യാർഥികളോട് പേര് ചോദിച്ചപ്പോൾ ശബ്ദം കുറഞ്ഞു എന്നതിന്‍റെ പേരിലാണ് അക്രമം നടന്നത്.
പത്തോളം വരുന്ന സീനിയർ വിദ്യാർഥികൾ പുതുതായി എത്തിയ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. അക്രമത്തിൽ അമീൻ,അമീർ, മുനീർ എന്നീ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണിനും തലയ്ക്കുമാണ് മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റത്. സീനിയർ വിദ്യാർഥികളായ 7 പേരെ സ്കൂൾ അധികൃതർ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. നഗരൂർ പൊലീസിൽ അക്രമത്തിനിരായ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്‍റ്, പിടിഎ രക്ഷകർത്താക്കൾ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള യോഗം ചേർന്ന് അടിയന്തര നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

