Quantcast

കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി സൂചന; സുള്ള്യ കേന്ദ്രീകരിച്ച് വ്യാപക പരിശോധന

രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം

MediaOne Logo

Web Desk

  • Updated:

    2025-12-05 07:22:15.0

Published:

5 Dec 2025 10:36 AM IST

കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി സൂചന; സുള്ള്യ കേന്ദ്രീകരിച്ച് വ്യാപക പരിശോധന
X

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് പൊലീസ് നിഗമനം. രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു.രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന.

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പീഡനപരാതി എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.അന്വേഷണ സംഘത്തിൽ മൂന്ന് വനിതാ എസ്ഐമാരുമുണ്ട്. എസ്ഐടിക്ക്‌ കീഴിലാകും അന്വേഷണം നടക്കുക.

മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുലിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. രാഹുൽ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിക്കുകയോ ഏതെങ്കിലും കോടതിയിൽ കീഴടങ്ങിയോ ചെയ്യുന്നതിന് മുമ്പ് പിടികൂടാനാണ് പൊലീസിന്റെ ശ്രമം.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞ 9 ദിവസങ്ങളായി രാഹുൽ ഒളിവിൽ കഴിയുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ ഉണ്ടെന്നാണ് വിവരം. രാഹുലിന് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലെ പരാതിക്കാരിയിൽ നിന്ന് വൈകാതെ മൊഴിയെടുക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ഫെനി നൈനാനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഫെനിയാണ് രാഹുലിന്റെ അടുത്ത് എത്തിച്ചതെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി.


TAGS :

Next Story