'എനിക്കെതിരെയുള്ളത് വ്യാജ പരാതി'; അതിജീവിതക്കെതിരെ രാഹുൽ ഈശ്വർ
രാഹുലിനെതിരെ നേരത്തേ അതിജീവിതയും പരാതി നൽകിയിരുന്നു

- Published:
4 Jan 2026 10:14 PM IST

Photo| Special Arrangement
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പരാതിയിലെ അതിജീവിതക്കെതിരെ രാഹുൽ ഈശ്വർ. അതിജീവിതയ്ക്കെതിരെ രാഹുൽ ഈശ്വർ പരാതി നൽകി. തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം.
അതിജീവിതയുടെ ഭർത്താവിന്റെ വെളിപ്പെടുത്തലിലായിരുന്നു വീഡിയോ ചെയ്തത്. വീഡിയോ ചെയ്യരുതെന്ന് ജാമ്യോപാധിയിലില്ല. വ്യാജ പരാതി നൽകിയ അതിജീവിതക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഹുൽ ഈശ്വറിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു. രാഹുലിനെതിരെ നേരത്തേ അതിജീവിതയും പരാതി നൽകിയിരുന്നു.
രാഹുൽ ഈശ്വർ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ പരാതി. രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി സൈബർ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബർ പൊലീസിനാണ് കൈമാറിയത്. രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. 16 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
Adjust Story Font
16
