Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

വൈകിട്ട് 5.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2024-04-15 00:55:11.0

Published:

15 April 2024 6:21 AM IST

Rahul Gandhi_Congress MP
X

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് മണ്ഡലത്തില്‍ എത്തും. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിക്കും. 10 മണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനം തുടങ്ങുന്നത്. 11 മണിയോടെ പുല്‍പള്ളിയില്‍ കര്‍ഷക സംഗമത്തിലും തുടര്‍ന്ന് മൂന്ന് റോഡ് ഷോകളിലും പങ്കെടുക്കും.

വൈകിട്ട് 5.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാഹുല്‍ വോട്ടഭ്യര്‍ഥിക്കുകയും ചെയ്യും.

TAGS :

Next Story