വി.എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവ്: രാഹുൽ ഗാന്ധി
വി.എസ് പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ന്യൂഡൽഹി: നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് വൈകിട്ടാണ് വി.എസ് അന്തരിച്ചത്. തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് എകെജി സെന്ററിൽ എത്തിയിരിക്കുന്നത്. നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഉച്ചയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ഉച്ചക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.
Next Story
Adjust Story Font
16

