Quantcast

രാഹുൽ മാങ്കൂട്ടത്തിൽ കുട്ടിയാണ്, കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാൻ അൻവറിനാകില്ല: രമേശ് ചെന്നിത്തല

'അൻവർ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചത്'

MediaOne Logo

Web Desk

  • Updated:

    2025-06-01 15:37:14.0

Published:

1 Jun 2025 4:25 PM IST

രാഹുൽ മാങ്കൂട്ടത്തിൽ കുട്ടിയാണ്, കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാൻ അൻവറിനാകില്ല: രമേശ് ചെന്നിത്തല
X

ആലപ്പുഴ: പി.വി അൻവറുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുൽമാങ്കൂട്ടത്തിലിനെ തള്ളി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ കുട്ടിയാണെന്ന് ചെന്നിത്തല പറഞ്ഞു.

നിലമ്പൂരിൽ യുഡിഎഫ് മിന്നും വിജയം നേടുമെന്ന് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫ് ഒറ്റകെട്ടായി പ്രവർത്തിക്കും. അൻവറിനെ ചേർത്ത് നിർത്താനായിരുന്നു ആഗ്രഹം. എല്ലാ യുഡിഫ് നേതാക്കളും അത് ആഗ്രഹിച്ചു. സർക്കാനിതിരെ എല്ലാവരെയും യോജിപ്പിച്ചു നിർത്താനായിരുന്നു ആഗ്രഹം. ഇനി ചർച്ച ഉണ്ടാവില്ല. മത്സരത്തിൽ ഉറച്ചു നിൽക്കണമോ എന്ന് അൻവർ തീരുമാനിക്കട്ടെയെന്നും കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാൻ അൻവറിനാകില്ലന്നും ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫ് പല തവണ അൻവറുമായി ചർച്ച നടത്തിയിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാൻ ഒരു ഘട്ടത്തിലും അൻവർ തയ്യാറായില്ല. അൻവറുമായി ഒരു ചർച്ചയും വേണ്ടെന്ന് യുഡിഎഫ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. അൻവർ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു.

അൻവറിന്റെ അധ്യായം അടച്ചെന്ന് പറഞ്ഞത് വി.ഡി സതീശന്റെ അഭിപ്രായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ വാതിൽ അടക്കൽ ഇല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

TAGS :

Next Story