Quantcast

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ ?; എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുന്നു

രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്

MediaOne Logo

Web Desk

  • Updated:

    2025-11-27 13:53:17.0

Published:

27 Nov 2025 6:55 PM IST

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ ?; എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുന്നു
X

പാലക്കാട്: അതിജീവിത പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയെന്ന് സൂചന. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഓഫീസ് അടച്ച് പോയത്.

സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയതിന് പിന്നാലെ നിയമപരമായി പോരാടും എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം

കാലം നിയമപരമായി തന്നെ

പോരാടും.

നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.

സത്യം ജയിക്കും....'

TAGS :

Next Story