Quantcast

'കാൽ കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും'; രാഹുൽ മാങ്കൂട്ടത്തിൽ

നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാനുള്ള തീരുമാനത്തിലാണ് രാഹുൽ

MediaOne Logo

Web Desk

  • Published:

    26 Nov 2025 10:31 AM IST

കാൽ കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും;  രാഹുൽ മാങ്കൂട്ടത്തിൽ
X

Photo| MediaOne

പാലക്കാട്: കാൽ കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഇപ്പോൾ നടക്കുന്നത് തന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചാരണമാണ്. കെ.സുധാകരനും ചെന്നിത്തലയും വി.ഡി സതീശനുമെല്ലാം തന്‍റെ നേതാക്കളാണെന്നും രാഹുൽ പറഞ്ഞു.

നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാനുള്ള തീരുമാനത്തിലാണ് രാഹുൽ. തുടരാൻ തീരുമാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ . നേതാക്കൾ തന്നെ വിലക്കിയിട്ടില്ല എന്നാണ് രാഹുൽ പറയുന്നത് . തെരഞ്ഞെടുപ്പ് പ്രചരണം നടത്താനും ആരും ആവശ്യപ്പെട്ടിട്ടില്ല . തൻ്റെ വിജയത്തിനായി പ്രവർത്തിച്ചർക്കായി , സാധാരണ പ്രവർത്തകനെ പോലെ പ്രചരണം നടത്തുകയാണെന്നും രാഹുൽ പറയുന്നു.

''ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല. ഒരു പ്രവർത്തകൻ എന്ന നിലക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഒരു സാധാരണപ്രവർത്തകനായി വോട്ട് ചോദിക്കാനാണ് എത്തിയത്. പല വാ‍ർഡുകളിലും പ്രചാരണത്തിന് എത്തും എന്നും'' എന്നാണ് രാഹുൽ പറഞ്ഞത്.



TAGS :

Next Story