Quantcast

കർഷക സമരത്തിൽ കോൺഗ്രസ് എന്തുചെയ്തു? കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

' ആട്ടെ , രാജ്യത്തെ ആകെ ഇളക്കി മറിച്ച ഈ സമരം നടക്കുമ്പോൾ നിങ്ങളുടെ ഹീറോ എന്തു ചെയ്യുകയായിരുന്നു ? '

MediaOne Logo

Web Desk

  • Published:

    20 Nov 2021 3:46 PM GMT

കർഷക സമരത്തിൽ കോൺഗ്രസ് എന്തുചെയ്തു? കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
X

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ കർഷക സമരത്തിലെ വിവിധ പാർട്ടികളെ പ്രാതിനിധ്യക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. കർഷക സമരത്തിൽ കോൺഗ്രസ് പ്രാതിനിധ്യക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

' കമ്മ്യൂണിസ്റ്റുകളെ കാര്യം പറഞ്ഞ് പഠിപിക്കുന്നതിലും എളുപ്പം പാമ്പിനെ പറക്കുവാൻ പഠിപ്പിക്കലാണെന്ന് അറിയാമെങ്കിലും പറയാം.' എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

' കർഷക ബില്ലിനെതിരെ ലോക്‌സഭയിൽ നിരാകരണ പ്രമേയം അവതരിപ്പിച്ചത് ഡീൻ കുര്യാക്കോസ് MP.

രാജ്യസഭയിൽ ശബ്ദ വോട്ടല്ല ഫുൾ വോട്ട് ആണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത് ഗുലാം നബി ആസാദ് .

കർഷക ബില്ല് രാജ്യസഭയിൽ ജനാധിപത്യ വിരുദ്ധമായി അവതരിപ്പിച്ചപ്പോൾ ബില്ല് കീറി എറിഞ്ഞതിനു സസ്‌പെന്റ് ചെയ്യപ്പെട്ടത് രാജീവ് സതവ്.

രാജ്യത്തെ തന്നെ ആദ്യത്തെ കർഷക സംഗമം തുടക്കം കുറിച്ചത് കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിൽ .

കർഷക സമരത്തിന് രാജ്യത്തിന്റെ മുഴുവൻ പിന്തുണയും വേണമെന്ന് അഭ്യർത്ഥിച്ച് ജന്തർ മന്ദിറിൽ സമര നടത്തുകയും മാധ്യമങ്ങളെ കാണുകയും ചെയ്തത് രാഹുൽ ഗാന്ധിയുടെ നേതൃത്യത്തിൽ CPIM അടക്കമുള്ള 14 പാർട്ടികൾ.' എന്നിങ്ങനെ കോൺഗ്രസിന്റെ കർഷക സമരത്തിലെ പങ്കാളിത്തം രാഹുൽ വിവരിച്ചിട്ടുണ്ട്.

' ഇനിയും കോൺഗ്രസ് പങ്കാളിത്തത്തിൽ സംശയമുള്ള സഖാക്കാൾ യച്ചൂരിയോട് ചോദിക്കുക...ആട്ടെ , രാജ്യത്തെ ആകെ ഇളക്കി മറിച്ച ഈ സമരം നടക്കുമ്പോൾ നിങ്ങളുടെ ഹീറോ എന്തു ചെയ്യുകയായിരുന്നു ?' സിപിഎമ്മിനോട് എന്ന ചോദ്യം കൂടി ചോദിച്ചാണ് രാഹുൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കർഷക സമരത്തിൽ കോൺഗ്രസ്സ് എന്ത് ചെയ്തു?

സമര വിജയത്തിനു ശേഷം ഉയർന്നു വരുന്ന പ്രധാന ചോദ്യമാണ്. ആ ചോദ്യം ഉയരുന്നത് കർഷകരിൽ നിന്നല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരിൽ നിന്നാണെന്നത് ശ്രദ്ധേയം.

കമ്മ്യൂണിസ്റ്റുകളെ കാര്യം പറഞ്ഞ് പഠിപിക്കുന്നതിലും എളുപ്പം പാമ്പിനെ പറക്കുവാൻ പഠിപ്പിക്കലാണെന്ന് അറിയാമെങ്കിലും പറയാം.

കർഷക ബില്ലിനെതിരെ ലോക്സഭയിൽ നിരാകരണ പ്രമേയം അവതരിപ്പിച്ചത് ഡീൻ കുര്യാക്കോസ് MP.

രാജ്യസഭയിൽ ശബ്ദ വോട്ടല്ല ഫുൾ വോട്ട് ആണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത് ഗുലാം നബി ആസാദ് .

കർഷക ബില്ല് രാജ്യസഭയിൽ ജനാധിപത്യ വിരുദ്ധമായി അവതരിപ്പിച്ചപ്പോൾ ബില്ല് കീറി എറിഞ്ഞതിനു സസ്പെന്റ് ചെയ്യപ്പെട്ടത് രാജീവ് സതവ്.

രാജ്യത്തെ തന്നെ ആദ്യത്തെ കർഷക സംഗമം തുടക്കം കുറിച്ചത് കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിൽ .

കർഷക സമരത്തിന് രാജ്യത്തിന്റെ മുഴുവൻ പിന്തുണയും വേണമെന്ന് അഭ്യർത്ഥിച്ച് ജന്തർ മന്ദിറിൽ സമര നടത്തുകയും മാധ്യമങ്ങളെ കാണുകയും ചെയ്തത് രാഹുൽ ഗാന്ധിയുടെ നേതൃത്യത്തിൽ CPIM അടക്കമുള്ള 14 പാർട്ടികൾ.

കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപെട്ട് രാഷ്ട്രപതിയെ കണ്ട യച്ചൂരി അടക്കമുള്ള പ്രതിപക്ഷ നിരയെ നയിച്ചത് രാഹുൽ ഗാന്ധി.

കർഷകർ അതാത് സംസ്ഥാനങ്ങളിൽ മാത്രം സമരം ചെയ്തപ്പോൾ, പഞ്ചാബിന്റെ മണ്ണിൽ നിന്ന് ട്രാക്ടർ റാലിക്ക് തുടക്കം കുറിച്ച് ഹരിയാനയിലൂടെ സമരത്തെ ഡൽഹിയിലെത്തിച്ചത് രാഹുൽ ഗാന്ധി, കുമാരി ഷെൽജ

കർഷക നിയമത്തിനെതിരായി ബില്ല് നിയമസഭയിൽ പാസ്സാക്കിയത് കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഢ്, പഞ്ചാബ്.

കർഷക നിയമത്തിനെതിരെ ആദ്യമായി സുപ്രീം കോടതിയിൽ പോയത് T N പ്രതാപൻ

കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തല.

പഞ്ചാബ് അതിർത്തിയിൽ കർഷകർക്ക് ഭക്ഷണം വിതരണം ചെയ്തത് ബ്രിന്ദർ ദില്ലണിന്റെ നേതൃത്വത്തിലെ യൂത്ത് കോൺഗ്രസ്സ്

ഡൽഹിയിലെ സമരക്കാർക്ക് ഭക്ഷണവും, പുതുപ്പും, വെളളവും, വസ്ത്രവും നല്കിയത് ബി. വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ.

കർഷകർ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യാ ഗേറ്റിൽ പ്രക്ഷോഭം നയിച്ചത് കോൺഗ്രസ്സ്.

ഡൽഹിയിൽ കർഷകൻ കൊല്ലപ്പെട്ടപ്പോൾ ട്രാക്ടർ മാർച്ചുമായെത്തിയത് അമരീന്ദർ സിംഗ് രാജാ ബ്രാർ.

ലഖീംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടപ്പോൾ 72 മണിക്കൂർ UP പോലീസ് തടവിൽ പാർപ്പിച്ചത് പ്രിയങ്ക ഗാന്ധിയെ.

കർഷകരുടെ കുടുംബത്തിന് ഐക്യദാർഢ്യവുമായി പോയപ്പോൾ ലക്നൗ വിമാനത്താവളത്തിൽ UP പോലീസിനോട് പ്രതിഷേധിച്ച് 24 മണിക്കൂർ കുത്തിയിരുന്നത് ഭുപേഷ് ഭാഗൽ.

കർഷകരുടെ കുടുംബത്തിന് നഷ്ട പരിഹാരവുമായി എത്തിയത് പഞ്ചാബ് മുഖ്യമന്ത്രി ചന്നിയും രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ടും.

കർഷക കുടുംബത്തിനെ ആശ്വസിപ്പിക്കുവാനെത്തിയത് രാഹുൽ ഗാന്ധിയും, KC വേണുഗോപാലും

പാർലമെന്റിലേക്ക് ട്രാക്ടർ മാർച്ചുമായി എത്തിയത് രാഹുൽ ഗാന്ധി, പ്രതാപ് സിംഗ്, രവനീത് സിംഗ്, ദീവിന്ദർ സിംഗ് ഹൂഡാ...

കോൺഗ്രസ്സ് ഇങ്ങനെ മുന്നിൽ നിന്ന് നയിച്ചിട്ടും നിങ്ങൾ ചോദിക്കുന്നു കോൺഗസ്സിന്റെ കർഷക സംഘടന എന്തുകൊണ്ട് സമരസമിതിയുടെ ഭാഗമായില്ലായെന്ന് ?

സഖാക്കളെ, കോൺഗ്രസ്സ് മൊത്തത്തിൽ സമരത്തിന്റെ ഭാഗമാകുമ്പോൾ കർഷക സംഘടന എവിടെ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി ?

മാത്രമല്ല അമിത് ഷാ ആദ്യം തന്നെ പറഞ്ഞു ഇത് കോൺഗ്രസ്സ് സമരമാണെന്ന് . അങ്ങനെ ഒരു സമരത്തിന്റെ സമരസമിതിയിൽ കൂടി ഉൾപ്പെട്ടാൽ , ഈ സമരത്തിന്റെ സ്വാഭാവികയും, ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുമെന്ന് അറിയാത്തവരല്ല നിങ്ങൾ.... പിന്നെയും സംഘപരിവാറിന്റെ നാവാകുവാൻ വേണ്ടിയാണ് നിങ്ങൾ ശബ്ദിക്കുന്നത്.

ഇനിയും കോൺഗ്രസ്സ് പങ്കാളിത്തത്തിൽ സംശയമുള്ള സഖാക്കാൾ യച്ചൂരിയോട് ചോദിക്കുക...

ആട്ടെ , രാജ്യത്തെ ആകെ ഇളക്കി മറിച്ച ഈ സമരം നടക്കുമ്പോൾ നിങ്ങളുടെ ഹീറോ എന്തു ചെയ്യുകയായിരുന്നു ?

കുളമ്പ് രോഗത്തിന്റെ രണ്ടാം ഘട്ട കുത്തിവെയ്പ്പ് നടത്തിക്കുകയായിരുന്നു.....

അപ്പോൾ ബോലോ ബോൽ കിസാൻ ശക്തി സിന്ദാബാദ്


TAGS :

Next Story