Quantcast

അതിജീവിതയെ കക്ഷിചേര്‍ത്ത് ഹൈക്കോടതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി

ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും

MediaOne Logo

Web Desk

  • Updated:

    2026-01-07 05:57:39.0

Published:

7 Jan 2026 11:25 AM IST

അതിജീവിതയെ കക്ഷിചേര്‍ത്ത് ഹൈക്കോടതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി
X

കൊച്ചി: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി. കേസിൽ അതിജീവിതയെ കക്ഷി ചേര്‍ക്കും. കക്ഷിചേരാനുള്ള അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിനെ നേതൃത്വത്തിൽ ആയിരുന്നു.

ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കക്ഷിചേരാൻ അതിജീവിത അപേക്ഷ നൽകുകയും ചെയ്തിരുന്നു.

തന്നെ കേൾക്കണമെന്നും സൈബർ ആക്രമണം നേരിടുന്നു എന്നും പരാതിക്കാരി പറയുന്നു. തന്റെ ഭാഗം കൂടി കേട്ടതിന് ശേഷം നടപടിയെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും പരാതി നൽകിയതിന്റെ പേരിൽ പല തരത്തിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നുണ്ടെന്നും അതിജീവിത വ്യക്തമാക്കി.

രാഹുലിനെതിരായ ആദ്യ കേസിൽ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതോടെ മുൻകൂർ ജാമ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി ജാമ്യ ഹരജി തള്ളിയത്.

TAGS :

Next Story