Quantcast

രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടു; പുതിയ ഫോണും പുതിയ നമ്പരും ഉപയോഗിക്കുന്നതായി കണ്ടെത്തല്‍

രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2025-12-02 05:55:17.0

Published:

2 Dec 2025 9:12 AM IST

രാഹുൽ മാങ്കൂട്ടത്തിൽ  കേരളം വിട്ടു; പുതിയ ഫോണും പുതിയ നമ്പരും ഉപയോഗിക്കുന്നതായി കണ്ടെത്തല്‍
X

തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കേരളം വിട്ടെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. പൊള്ളാച്ചിയിലെത്തിയ രാഹുൽ പിന്നീട് കോയമ്പത്തൂരേക്ക് പോയെന്നാണ് സ്ഥിരീകരണം.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും എത്തിയിരുന്നതായി എസ്ഐടിക്ക് വിവരം ലഭിച്ചു. പാലക്കാട് നിന്ന് മാറിയ വ്യാഴം രാത്രിയിലും വെള്ളിയാഴ്ച പകലും രാഹുൽ പൊള്ളാച്ചിയിൽ തങ്ങി.പിന്നീട് കോയമ്പത്തൂരിലേക്ക് മാറിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.രാഹുല്‍ പുതിയ ഫോണും, പുതിയ നമ്പരും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐടി സംഘം പൊള്ളാച്ചിയിലെത്തി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള നടിയെ അന്വേഷണ സംഘം വിളിപ്പിക്കും.രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ കാര്‍ നടിയുടെ സഹോദരിയുടേതാണെന്നും നടിയാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നതുമെന്നുമാണ് പുറത്ത് വരുന്ന വിവരം. നടിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

അതിനിടെ, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാര്യ ദീപ പറഞ്ഞു.ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നതേയുളളവെന്നും ദീപ പറഞ്ഞു. കഴിഞ്ഞദിവസം ഈശ്വർ തിരുവനന്തപുരം ജില്ല കോടതിയാണ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.


TAGS :

Next Story