Quantcast

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; നാളെ മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

MediaOne Logo

Web Desk

  • Published:

    18 May 2024 8:42 AM GMT

summer rains,kerala,summer rainskerala,weather update today,വേനല്‍മഴ,കേരളത്തില്‍ മഴ കനക്കും,ചൂടിന് ആശ്വാസം,വേനല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ട്. ഞായറാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിങ്കളാഴ്ചയും ഈ ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂരും കാസർകോടും ഒഴികെയുള്ള 10 ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഒന്നര മീറ്ററോളം ഉയരത്തിൽ തിരമാലകൾ വീശി അടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story