Quantcast

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്‌

മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 പേരാണ് ഇതുവരെ മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-05-31 04:11:10.0

Published:

31 May 2025 7:19 AM IST

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്‌
X

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 പേരാണ് ഇതുവരെ മരിച്ചത്. വ്യാപക മഴയിൽ കനത്ത നാശനഷ്ടവുമുണ്ടായി.

കനത്ത മഴയിൽ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മലയോര മേഖലയിൽ ഉള്ളവർക്കും, തീരദേശമേഖലയിൽ ഉള്ളവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മുൻപ് നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.

TAGS :

Next Story