Quantcast

മഴക്കെടുതി; വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി

വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി കെഎസ്ഇബി താത്കാലിക സംവിധാനം ഏർപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    27 May 2025 9:22 PM IST

മഴക്കെടുതി; വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി
X

തിരുവനന്തപുരം:മഴക്കെടുതിയിലെ വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി. വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി കെഎസ്ഇബി താത്കാലിക സംവിധാനം ഏർപ്പെടുത്തും. വൈദ്യുതി തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെഎസ്ഇബി-യിലെ വിതരണ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വിഷയം ചർച്ച ചെയ്യൻ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗവും ചേർന്നു. ജീവനക്കാരുടെ കുറവ് കാരണം കെഎസ്ഇബി അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരത്തെ മീഡിയവൺ വാർത്ത നൽകിയിരുന്നു.

മഴ കനത്തതോടെ പലയിടങ്ങളിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും മറ്റും വെദ്യുതി മുടങ്ങുന്നത് പതിവാണ്. വ്യാപകമായി മരം ഒടിയുന്നതും മറ്റും കാരണം കെഎസ്ഇബി ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമില്ലാത്ത അവസ്ഥയാണ്.

TAGS :

Next Story