'തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്രമോദി ഒന്നും പ്രഖ്യാപിക്കാറില്ല, ഗിമ്മിക്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു'; രാജീവ് ചന്ദ്രശേഖർ
താക്കോലും പൂട്ടുമെല്ലാം ജനങ്ങളുടെ കൈയിലാണെന്നും ആരാണ് ജയിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്ന് സഖാക്കന്മാരല്ലെന്നും രാജീവ് ചന്ദ്രശേഖർ 'മീഡിയവൺ തീപാറും മണ്ഡലത്തിൽ' പറഞ്ഞു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്രമോദി ഒന്നും പ്രഖ്യാപിക്കാറില്ലെന്ന് രാജീവ് ചന്ദ്രശേഖർ. കേരളത്തിന് ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ലല്ലോ എന്ന് ചോദ്യത്തിന് ആയിരുന്നു രാജീവിന്റെ മറുപടി. മീഡിയവൺ തീപാറും മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണങ്ങൾ ജനങ്ങൾ പൊളിച്ചടുക്കുന്നുണ്ട്. കേരളത്തിന് വേണ്ടി ബിജെപി സർക്കാർ എത്രയോ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല ഇതൊന്നും ചെയ്തതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ശൈലിയാണിത്. വോട്ടിന്റെ പത്ത് ദിവസം മുമ്പ് ഞങ്ങൾ അത് ചെയ്തു,ഇത് ചെയ്തു എന്ന് പറയുന്നതാണ് ഇവിടെ കാണുന്നത്. ഗിമ്മിക്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു.ഞങ്ങൾ ഇത് ചെയ്തു,അല്ലെങ്കിൽ ചെയ്യാൻ പോകുന്നുവെന്ന് ധൈര്യമായി പറയണം. എല്‍ഡിഎഫിന്‍റെ അഹങ്കാരം ഈ തെരഞ്ഞെടുപ്പോടെ കഴിയും.താക്കോലും പൂട്ടുമെല്ലാം ജനങ്ങളുടെ കൈയിലാണ്. ഇത് ജനാധിപത്യരാജ്യമാണ്.ആരാണ് ജയിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്ന് സഖാക്കന്മാരല്ല'. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Adjust Story Font
16

